മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ഞായർ   (ഒക്ടോബർ 3) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ജെ എം യു പി സ്കൂൾ ചെറുപുഴ, ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ,
തളിപ്പറമ്പ താലൂക് ആശുപത്രി,
ഒടുവള്ളിത്തട്ടു സി എച്ച് സി, 
പാപ്പിനിശ്ശേരി സിഎച്ച്സി, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂർ, മനേക്കര വിദ്യാവിലാസിനി അംഗനവാടി എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് വരെയും പേരാവൂർ താലൂക് ആശുപത്രി രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെയും പാരിഷ് ഹാൾ കരിക്കോട്ടക്കരി ഉച്ചക്ക് രണ്ട് മുതൽ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.