മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ബുധൻ   (ഒക്ടോബർ 20) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പാട്യം ചെറുവാഞ്ചേരി യു പി സ്കൂൾ, ഒടുവള്ളിതട്ട് സാമൂഹികരോഗ്യ കേന്ദ്രം,  എരുവേശ്ശി പൂപറമ്പ ഗവ യു പി സ്കൂൾ രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് വരെയും
തളിപ്പറമ്പ താലൂക്ക് ആശുപത്രി, ചേലോറ വാരം തക്കാളിപ്പീടിക പുതിയപള്ളി മദ്രസ്സ, കണിച്ചർ സാംസ്‌കാരിക നിലയം അനുങ്ങോട്
എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെയും കാങ്കോൽ ആലപടമ്പ പ്രാഥമികരോഗ്യ കേന്ദ്രം, കുഞ്ഞിമംഗലം പറമ്പത്ത് എകെജി സ്മാരക വായനശാല രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെയും കുറുമാത്തൂർ പ്രാഥമികരോഗ്യ കേന്ദ്രം, പിണറായി അങ്കണവാടി ട്രെയിനിങ് സെന്റർ പുത്തൻകണ്ടം, അഞ്ചരക്കണ്ടി അംബേദ്കർ തൊഴിൽ പരിശീലന കേന്ദ്രം, കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം ഉച്ചക്ക് രണ്ട് മുതൽ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.