മൊബൈൽഫോണിൽ സംസാരിച്ച് അപകടകരമായി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസ്

മൊബൈൽഫോണിൽ സംസാരിച്ച് അപകടകരമായി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന എൻഫോഴ്‌സ്മെന്റ് വിഭാഗം കേസെടുത്ത് ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ ശുപാർശ ചെയ്തതായി കണ്ണൂർ ആർ ടി ഒ അറിയിച്ചു. പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന വെസ്റ്റേൺ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കണ്ണൂർ ആർ ടി ഒ എൻഫോഴ്‌സ്മെന്റ് പ്രമോദ് കുമാറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജഗൻലാലും സംഘവും വാഹന പരിശോധന നടത്തി കേസെടുത്തത്.
ഡ്രൈവർ മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യം യാത്രക്കാർ ക്യാമറയിൽ പകർത്തി എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന് അയച്ച് നൽകിയിരുന്നു.