മോണ്ടിസോറി ടീച്ചർ ട്രെയിനിങ്ങിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ ആരംഭിക്കുന്ന ഒരു വർഷത്തെ മോണ്ടിസോറി ട്രെയിനിങ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് കോണ്ടാക്ട് ക്ലാസുകളും ഇന്റേൺഷിപ്പും ടീച്ചിങ് പരിശീലനവും ലഭിക്കും. പ്ലസ്ടു/ഏതെങ്കിലും ടീച്ചർ ട്രെയിനിങ് കോഴ്‌സ്/ഡിപ്ലോമയാണ് യോഗ്യത. ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ www.srccc.in ൽ ലഭിക്കും. സ്റ്റഡി സെൻററുകളുടെ നമ്പർ: കണ്ണൂർ-8606325554, 8606325559, കാഞ്ഞിരോട്-9544171480.