മോദി പരാമര്‍ശത്തിലെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും

എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ നിര്‍ണായക നിയമനടപടികളിലേക്ക് രാഹുല്‍ ഗാന്ധി നീങ്ങുന്നു. മോദി പരാമർശത്തിനെതിരായ കേസിലെ സൂറത്ത് സിജെഎം കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കും. നാളെ സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായി അപ്പീല്‍ നല്‍കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.