സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. ബെംഗളൂരുവിലെ വ്യാപാരിയുടെ കൈയിൽ നിന്ന് ആറ് കാറുകൾ തട്ടിയെടുത്തതിനാണ് പുതിയ കേസ്. 20 കാറുകൾ വിറ്റ ത്യാഗരാജന് ആറ് കാറുകളുടെ വിലയായ 86 ലക്ഷം നൽകിയില്ലെന്നാണ് പരാതി. പണം നൽകാതെ തട്ടിയെടുത്ത കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.