മൻസൂർ വധക്കേസ്: പ്രതി ഷിനോസിന്റെ ഫോണിൽ നിർണായക വിവരങ്ങൾ
പാനൂർ:കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഷിനോസ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സിപിഐഎം പ്രവർത്തകന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി വിവരം. കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതുൾപ്പെടെയുള്ള തെളിവ് ലഭിച്ചതായാണ് സൂചന.
വിശദ പരിശോധനയ്ക്കായി ഫോൺ സൈബർ സെല്ലിന് കൈമാറി. മറ്റ് പ്രതികൾക്കായുള്ള അന്വേഷണംം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികൾ സഞ്ചരിച്‌തെന്ന് സംശയിക്കുന്ന മൂന്ന് ഇരുചക്ര വാഹനങ്ങൾ പൊലീസ് കണ്ടെത്തി. കേസിൽ ആകെ 25 പ്രതികളാണുള്ളത്. ഇതിൽ പതിനൊന്ന് പേർ കൊലപാതകത്തിൽ നേരിട്ടും ബാക്കി പതിനാല് പേർ ഗൂഢാലോചനയിൽ പങ്കെടുത്തവരുമാണെന്നാണ് വിവരം.