യുഎഇ അടക്കം മൂന്ന് രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് സൗദി അറേബ്യ അവസാനിപ്പിച്ചു

ജിദ്ദ: യുഎഇ അടക്കം മൂന്ന് രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് സൗദി അറേബ്യ അവസാനിപ്പിച്ചു. ദക്ഷിണാഫ്രിക്ക, അർജന്റീന, യുഎഇ എന്നീ രാജ്യങ്ങൾക്കുള്ള വിലക്കാണ് ബുധനാഴ്ച രാവിലെയോടെ അവസാനിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു യാത്രാ വിലക്കേർപ്പെടുത്തിയിരുന്നത്.

പ്രാദേശിക അന്താരാഷ്ട്ര തലത്തിൽ കോവിഡ് സ്ഥിഗതികളിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.