യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനം സർവീസ് നടത്തും

യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനം സർവീസ് നടത്തും. ഒരു വിമാനം ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് സർവീസ് നടത്തും. ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം ജോർജിയ വഴി ഡൽഹിയിലെത്തും. ഇന്ന് മുതൽ അഞ്ച് രാജ്യങ്ങൾ വഴിയാകും ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കുക. യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിർത്തികളിലൂടെ കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോൾഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തിൽ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ അടിയന്തര യോഗം ചേർന്നിരുന്നു. ഇന്നുമുതൽ അഞ്ച് രാജ്യങ്ങൾ വഴി രക്ഷാദൗത്യം ഊർജിതമാക്കാനാണ് തീരുമാനം