യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു.
ബംഗളൂരു:യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാര്‍സോയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിലെത്തിച്ചത്.ജന്മനാടായ ഹാവേരിയില്‍ പൊതു ദര്‍ശനത്തിന് വച്ചശേഷം മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കും.
എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മൃതദേഹം ഏറ്റുവാങ്ങി.യുക്രെയ്നിലെ ഹര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു നവീന്‍. മാര്‍ച്ച് ഒന്നിന് ഭക്ഷണം വാങ്ങാനായി വരി നിൽക്കുമ്പോഴാണ് റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.