യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി.

യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി. മുംബൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയത് 11 വിദ്യാർത്ഥികളാണ്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ മികച്ചതായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. മുംബൈയിൽ എത്തിയതുമുതലുള്ള ചെലവുകൾ സർക്കാർ വഹിച്ചുവെന്നും കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു. ഇനി രണ്ട് വിമാന സർവീസുകൾ കൂടി കൊച്ചിയിലേക്കെത്തും.