യുക്രൈനിൽ മരിച്ച നവീന്റെ മൃതദേഹം ഷെല്ലിംഗ് അവസാനിച്ച ശേഷം ഇന്ത്യയിലെത്തിക്കും.

യുക്രൈനിൽ മരിച്ച നവീന്റെ മൃതദേഹം ഷെല്ലിംഗ് അവസാനിച്ച ശേഷം ഇന്ത്യയിലെത്തിക്കും. മൃതദേഹം എംബാം ചെയ്‌ത്‌ യുക്രൈനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ശനിയാഴ്ച രാവിലെ നവീൻ ശേഖരപ്പയുടെ കുടുംബത്തിന് മുഖ്യമന്ത്രി 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

നവീനിന്റെ ഏതെങ്കിലും കുടുംബാംഗത്തിന് ജോലി നൽകുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. കർണാടകയിലെ ഹവേരി ജില്ല സ്വദേശിയാണ് നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ. ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ നവീൻ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുമ്പോഴാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.