യുവതിയെയും യുവാവിനെയും കുത്തി പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

അങ്കമാലി:ദമ്പതിമാരായ യുവതിയെയും യുവാവിനെയും വീട്ടിലെത്തി കുത്തി പരിക്കേൽപ്പിച്ച ശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു.

അങ്കമാലി മുന്നൂർപ്പിള്ളി മാരേക്കാടൻ (പറപ്പിള്ളി) വീട്ടിൽ പരേതനായ ശിവദാസന്റെ മകൻ നിഷിൽ (31) ആണ് മരിച്ചത്. പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടിൽ ഡൈമിസ് ഡേവിസ് (34), ഭാര്യ ഫിഫി (28) എന്നിവർക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടോടെയായിരുന്നു സംഭവം.