യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി

കൊടുങ്ങല്ലൂര്‍: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മാന്നാറില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. കേസിലെ രണ്ടാംപ്രതി ശിഹാബ്, ഫൈസല്‍,സജാദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണ്. കേസില്‍ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്.

ഫെബ്രുവരി 22ന് പുലര്‍ച്ചെ രണ്ടോടെയാണ് സ്വര്‍ണക്കടത്ത് സംഘം വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതിയെ പിന്നീട് പാലക്കാട് വടക്കാഞ്ചേരി റോഡില്‍ ഇറക്കിവിട്ടു.