യുവതിയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

കോട്ടയം: യുവതിയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാലം ചിറയില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജാണ് ( 24) തൂങ്ങി മരിച്ചത്.ഇന്നലെ ഉച്ചയ്ക്കാണു സംഭവം.

അര്‍ച്ചനയുടെ ഡയറിക്കുറിപ്പുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ശാരീരിക പീഡനമേറ്റിരുന്നതായി പരാതിയില്‍ പറയുന്നു.