യുവതി തലക്ക് വെട്ടേറ്റ് മരിച്ച നിലയിൽ.

പെരുമ്പാവൂർ: പെരുമ്പാവൂർ കണ്ടന്തറയിൽ യുവതി തലക്ക് വെട്ടേറ്റ് മരിച്ച നിലയിൽ. അസാം സ്വദേശിനിയായ ഖാലിദാ ഖാത്തൂൻ(35) ആണ് കൊല്ലപ്പെട്ടത്. കണ്ടന്തറ മൂത്തേടൻ ലത്തീഫീൻ്റെ വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് ഫക്രുദ്ധീൻ ഒളിവിലാണ്.

ഫക്രുദ്ധീൻ തന്നെ ആണ് ഖാലിദയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ജോലിക്കു പോയ മകൻ തിരിച്ചത്തിയപ്പോഴാണ് ഖാലിദയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്