യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു

പെരുമ്പാവൂർ: യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു. രായമംഗലം പറമ്പിപ്പീടിക സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ സാജുവിന്റെ മകൻ അൻസിൽ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 9.30-നാണ് സംഭവം. ഫോൺ വിളിച്ച് വീടിനു പുറത്തേക്ക് ഇറങ്ങിയ അൻസിലിനെ സംഘം ചേർന്ന് വെട്ടുകയായിരുന്നു.

ഉടൻ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല