യുവാവ് കുത്തേറ്റ് മരിച്ചു.

തിരുവനന്തപുരം: ആറ്റിങ്ങൽ ചെമ്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30)വാണ് മരിച്ചത്. സംഭവത്തിൽ വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി പത്തരയോടെ ചെമ്പകമംഗലത്താണ് സംഭവം. മുൻ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്