യുവ പ്രതിനിധി; തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തു

തിരുവനന്തപുരം : തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തു. മുടവൻമുഗൾ വാർഡിൽ നിന്നുമാണ് ആര്യ വിജയിച്ചത്.

21 വയസ്സാണ് പ്രായം. ചുമതല ഏൽക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആകും ആര്യ.യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന തീരുമാനത്തിലാണ് ആര്യയുടെ പേര് ജില്ലാ സെക്രട്ടേറിയേറ്റ് നിർദേശിച്ചത്.

ഇന്നു ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയർ സ്ഥാനത്തേക്ക് നിർദേശിച്ചത്. നിലവിൽ ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. ആൾ സെയ്ന്റ്സ് കോളേജിൽ ബിഎസ് സി ഗണിത ശാസ്ത്രം രണ്ടാം വർഷ വിദ്യാർഥി കൂടിയാണ് ആര്യ.