യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിൽ
ഓയൂര്‍: യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ഓടനാവട്ടം വാപ്പാല പള്ളി മേലതില്‍ വീട്ടില്‍ അരുണിനെ (36) ആണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലിനാണ് അരുണിെന്റ ഭാര്യ ആശ മരിച്ചത്.
പൊലീസ് പറയുന്നത്: ഒക്ടോബര്‍ 31ന് രാത്രി അരുണ്‍ ആശയുമായി വഴക്കിട്ടു. സംഘര്‍ഷത്തിനിടെ ആശയുടെ വയറ്റില്‍ ചവിട്ടേറ്റു. തുടര്‍ന്ന് ഈ മാസം രണ്ടിന് കൊട്ടാരക്കര ആശുപത്രിയില്‍ ആശയെ വീട്ടുകാര്‍ എത്തിച്ചു. ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
ആശ ഡോക്ടര്‍ക്ക് നല്കിയ മരണമൊഴിയില്‍ വീടിന് പിന്നിലെ പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടാണ് പരിക്കേറ്റതെന്നാണ് പറഞ്ഞത്. മക്കളായ ഒമ്ബത് വയസ്സുള്ള അല്ബാനെയും ഏഴ് വയസ്സുള്ള അലനെയും മാതാവ് എന്സിദാസിനെയും കൊണ്ട് അരുണ്‍ ഭീഷണിപ്പെടുത്തി പാറയുടെ മുകളില്‍നിന്ന് വീണതാണെന്ന് പൊലീസിന് മൊഴിയും കൊടുത്തുവെന്നാണ് റിപ്പോർട്ട്.
പിന്നീട് പൊലീസിെന്റ അന്വേഷണത്തിലാണ് സംശയമുയര്‍ന്നത്. വീടിന് പിന്‍ഭാഗത്തെ പാറമുകളിലും പൊലീസ് പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ മരണകാരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
അരുണിനെ പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. മരം മുറി ജോലിക്കാരനായ ഇയാള്‍ എന്നും മദ്യപിച്ചെത്തി ഭാര്യയെ തല്ലുന്നത് പതിവാണ്. ഭാര്യയുടെ ശരീരത്തില്‍ ഏഴ് മുറിവുകളാണ് ഡോക്ടര്‍ കണ്ടെത്തിയത്.