യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ തീപ്പൊള്ളലേറ്റു; 12-കാരന് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: യു​ട്യൂ​ബ് ദൃ​ശ്യ​ങ്ങ​ൾ അ​നു​ക​രി​ച്ച കു​ട്ടി​ക്ക് പൊ​ള്ള​ലേ​റ്റ് ദാ​രു​ണാ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​രി​ലാ​ണ് സം​ഭ​വം. തീ ​ഉ​പ​യോ​ഗി​ച്ച് മു​ടി വെ​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ യു​ട്യൂ​ബി​ൽ ക​ണ്ട് അ​നു​ക​രി​ച്ച 12 വ​യ​സു​കാ​ര​നാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്.

അഗ്നിനാളങ്ങൾ ഉപയോഗിച്ച് മുടി സ്ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ യൂട്യൂബിൽ കണ്ട ശിവനാരായണൻ ഇത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെ മുടിയിലും വസ്ത്രത്തിലും തീപടരുകയായിരുന്നു.