യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. ആറു മാസം നീളുന്ന പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള എസ് ആര്‍ സി ഓഫീസില്‍ നിന്നോ https://srccc.in/ എന്ന ലിങ്കില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്ത് 31 നകം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2325101, 2325102, 8281114464.