രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു
രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. 53 അംഗ മന്ത്രിസഭയില്‍ കേശവ് പ്രസാദ് മൗര്യയും ബ്രിജേഷ് പഥകും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. മുന്‍ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയ്ക്ക് പകരമാണ് ബ്രിജേഷ് പഥക് പദത്തിലേക്ക് എത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗും ബേബി റാണി മൗര്യയും മന്ത്രിമാരായി ചുമതലയേറ്റു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത എംല്‍എമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്