രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 90 പൈസയും ഡീസലിന്‌ 84 പൈസയുമാണ് ഇന്ന് വർധിച്ചത്. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ എല്ലാ ദിവസവും വിലവര്‍ധന ഉണ്ടാകാനാണ് സാധ്യത.