രണ്ടാമത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ ഇനി 5000 രൂപ.
പ്രധാനമന്ത്രി മാതൃവന്ദന യോജന’യിൽ രണ്ടാമത്തെ പ്രസവത്തിനും ഇനി അമ്മമാർക്ക് ധനസഹായം ലഭിക്കും. രണ്ടാമത്തെ കുട്ടി പെൺകുഞ്ഞെന്നത് നിർബന്ധമാണെന്ന് മാത്രം. നിലവിൽ പദ്ധതി പ്രകാരം കുട്ടിയുടെ മാതാവിന് ആദ്യം പ്രസവത്തിൽ മാത്രമാണ് ധനസഹായം ലഭിച്ചിരുന്നത്.
2022 ഏപ്രിൽ ഒന്നിനുശേഷം ജനിച്ച പെൺകുട്ടികളുടെ മാതാവിന് മുൻകാല പ്രാബല്യത്തോടെയാണ് ധനസഹായം നൽകുന്നത്. ഇതിനായി കേന്ദ്രസർക്കാർ എത്ര ഫണ്ട് മാറ്റിവെക്കണമെന്നത്തിനായുള്ള കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഗർഭകാലത്ത് സ്ത്രീകൾക്ക് ഉണ്ടാകുന്ന വേതന നഷ്ടം പരിഹരിക്കാനും മെച്ചപ്പെട്ട ആരോഗ്യത്തിനുമായാണ് ഈ തുക നൽകുന്നതിന്റെ ലക്ഷ്യം.
ഇതുവരെ ആദ്യപ്രസവത്തിനാണ് 5,000 രൂപ ധനസഹായം നൽകിയിരുന്നത്. 5,000 രൂപയാണ് രണ്ടാംപ്രസവത്തിനും ലഭിക്കുക. മൂന്ന് ഗഡുക്കളായി മാതാവിന്റെ ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാകും. വിതരണം ബിപിഎൽ എൽപിഎൽ അടിസ്ഥാനത്തിൽ ആയിരിക്കില്ല. എന്നാൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല
അങ്കണവാടികൾവഴിയായിരുന്നു അപേക്ഷ സ്വീകരിച്ചിരുന്നത്. എന്നാൽ, അപേക്ഷ സ്വീകരിക്കൽ ഓൺലൈനായി നടപ്പാക്കാനുള്ള സാധ്യത ഇത്തവണയുണ്ട്. പദ്ധതിയുടെ സോഫ്റ്റ്‌വെയർ പുതുക്കുന്ന നടപടി മാർച്ച് 27ന് പൂർത്തിയാകുമെന്നും അതിനുശേഷം ആർക്കും അപേക്ഷകൾ സ്വീകരിക്കുക എന്നും വനിതാ ശിശുക്ഷേമ അധികൃതർ വ്യക്തമാക്കി