രണ്ടില ചിഹ്നം ജോസ് കെ. മാണിക്കു തന്നെ
കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിംഗിൾ ബെഞ്ച് ജോസ് കെ. മാണിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിനെ തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗം രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇപ്പോൾ ജോസ് കെ. മാണിക്ക് അനുകൂലമായ ഡിവിഷൻ ബെഞ്ച് വിധിയും ഉണ്ടായിരിക്കുന്നത്.