രണ്ടു മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു

തിരുവനന്തപുരം: രണ്ടു മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കുഴിത്തുറയ്ക്കു സമീപം കഴുവന്‍തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ്, മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

രണ്ടുവയസ്സുള്ള മകള്‍ പ്രേയയെയും ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയുമാണ് വിജി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. വിജിയുടെ ഭര്‍ത്താവ് ജപഷൈന്‍ വര്‍ക്കലയിലെ ഒരു സ്ഥാപനത്തില്‍ ജോലി നോക്കുകയാണ്.

ചൊവ്വാഴ്ച വൈകീട്ട് ജപഷൈനിന്റെ അമ്മ പുറത്തുപോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിന്‍വശത്ത് ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടത്.