രണ്ട് ദിവസത്തെ തടങ്കലിന് ശേഷം യു പി പൊലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു

രണ്ട് ദിവസത്തെ തടങ്കലിന് ശേഷം യു പി പൊലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു. ലംഖിപൂർ സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ലഖിംപൂർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത്.

പ്രിയങ്ക ഗാന്ധിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സീതാപൂരിൽ ഉപരോധസമരം തുടർന്നിരുന്നു. ഇതിനിടെ പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു.