രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ തള്ളി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ തള്ളി ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

ആരെങ്കിലും വന്ന് കണ്ടാൽ കരാറാവുമോ ആരെങ്കിലും വന്ന് നമ്മളെ കണ്ടാൽ അതെല്ലാമാണ് പദ്ധതിയെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. എന്ത് നുണയും പറയാൻ ഉളുപ്പില്ലാത്ത തലത്തിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നു രമേശ് ചെന്നിത്തല. ചെന്നിത്തലയും സ്വപ്ന സുരേഷിനെ കണ്ടുവെന്ന തരത്തിൽ വാർത്ത വന്നു. അതിനർഥം സ്വർണക്കടത്തിൽ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്നാണോ’ മന്ത്രി ചോദിച്ചു.