രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ അനുവദിച്ചു. 30 ദിവസം പരോൾ നൽകാൻ തീരുമാനിച്ചതായി തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

അമ്മയുടെ ആരോഗ്യനില പരിഗണിച്ചാണ് നളിനിക്ക് സർക്കാർ പരോൾ അനുവദിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം പരോളിന് അനുമതി തേടി നളിനി ആഴ്ചകൾക്ക് മുൻപ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ അത് പരിഗണിക്കപ്പെട്ടില്ല.

പിന്നീട് നളിനിയുടെ അമ്മ പത്മ തന്നെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിവേദനം നൽകി. അതിലും തീരുമാനമുണ്ടായില്ല. തുടർന്ന് തന്റെ ആരോഗ്യ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പത്മ മദ്രാസ് ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്യുകയായിരുന്നു