രാജീവ് രവി- നിവിന്‍ പോളി ചിത്രം തുറമുഖം മെയ് 13ന് തീയറ്ററുകളിലെത്തും

രാജീവ് രവി- നിവിന്‍ പോളി ചിത്രം തുറമുഖം മെയ് 13ന് തീയറ്ററുകളിലെത്തും. മട്ടാഞ്ചേരി തുറമുഖത്തെ തൊഴിലാളി ജീവിതങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ തുറമുഖം എന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
കെ.എം ചിദംബരം എഴുതിയ “തുറമുഖം” എന്ന നാടകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരത്തിന്റെ മകനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നിമിഷ സജയന്‍, നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോക് തുടങ്ങി വന്‍ താരനിരയാണ് ഈ പിരീഡ് ഡ്രാമയിലുള്ളത്.

2016 ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണികണ്ഠന്‍ ആചാരിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൊറോണകാലത്ത് ആരംഭിച്ച്‌ 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും, തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.