രാജ്കുമാർ റാവുവും നടി പത്രലേഖയും വിവാഹിതരായി.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് താരം രാജ്കുമാർ റാവുവും നടി പത്രലേഖയും വിവാഹിതരായി. ചണ്ഡീഗഡിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

പതിനൊന്ന് വർഷത്തെ പ്രണയത്തിനും, സൗഹൃദത്തിനും ശേഷമാണ് തങ്ങൾ വിവാഹിതരായതെന്ന് രാജ്കുമാർ പറയുന്നു.