രാജ്യം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ
ഇന്ന് ഓഗസ്റ്റ് 15. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം. ഈ ദേശീയ ആഘോഷ ദിനം നമ്മെ സ്വാതന്ത്ര്യ സമര സേനാനികള്‍ നടത്തിയ ത്യാഗങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ്. 200 വര്‍ഷത്തിലേറെ നീണ്ടു നിന്ന അടിമത്തത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം എന്ന സാക്ഷാത്കാരത്തിലേക്ക് എത്തിയത് ഒട്ടേറെ യാതനകളും സഹനങ്ങളും ത്യാഗങ്ങളും താണ്ടിയാണ്.

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു
1947, ഓഗസ്റ്റ് 15 ന് ബ്രീട്ടീഷ് കോളനി ഭരണകര്‍ത്താക്കള്‍ ഇന്ത്യയെ അടിമത്തതില്‍ നിന്ന് മോചിപ്പിച്ചു. എന്നാല്‍ സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യ രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനുമായി. ഇന്ത്യയ്ക്ക് പുറമേ മറ്റ് അഞ്ച് ലോക രാജ്യങ്ങള്‍ കൂടി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നുണ്ട്