രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് 10,273 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത് കൊവിഡ് കേസുകളുടെ എണ്ണം 4,29,16,117 ആയി. 1,11,472 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.

24 മണിക്കൂറിനിടെ 243 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതോടെ ആകെ മരണ നിരക്ക് 5,13,724 ആയി. 10,409 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇന്ത്യയില്‍ ആകെ 4,22,90,921, പേരാണ് ഇതിനോടകം രോഗമുക്തരായത്. 177.44 കോടി കൊവിഡ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.