രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 2,35,532 കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാൽ മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 871 മരണം. ടിപിആര്‍ 13 .39 ശതമാനം രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു.

24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 871 മരണം. കൊവിഡ് മൂന്നാം തരംഗത്തിലെ ഉയർന്ന മരണനിരക്കാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തിൽ ഇതിന് മുൻപ് 650ന് മുകളിൽ മരണസംഖ്യ രേഖപ്പെടുത്തിയത്. കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്