രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയെത്തി. മണിക്കൂറിനിടെ 1.67,059 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
2,54,076 പേർ രോഗമുക്തി നേടി. 17,43,059 സജീവ കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞിട്ടുണ്ട്. 11.69 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ഇതുവരെ 1,66,68,48,204 പേർക്കാണ് കോവിഡ് വാക്സിൻ വിതരണം ചെയ്തതെന്ന് കേന്ദ്രം വ്യക്തമാക്കി.