രാജ്യത്തെ രണ്ടാമത്തെ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു.
ജയ്പുർ: രാജസ്ഥാനിലെ ഉദയ്പുറിൽ രാജ്യത്തെ രണ്ടാമത്തെ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ സ്ഥരീകരിച്ച 73-കാരനായ വ്യക്തിക്ക് രക്താതിസമ്മർദ്ദവും പ്രമേഹവും ബാധിച്ചിരുന്നു. ഈ മാസം 21-ന് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 25 വീണ്ടും കോവിഡ് പോസിറ്റീവ് ആകുകയും ഓമിക്രോൺ സ്ഥിരീകരിക്കുകയുമായിരുന്നു. കോവിഡാനന്തര ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.