രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 1700 ഒമിക്രോൺ കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1700 ഒമിക്രോൺ കേസുകളാണ്. ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 510 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 351 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം 639 ഒമിക്രോൺ രോഗബാധിതർ വളരെ വേഗത്തിൽ തന്നെ സുഖം പ്രാപിച്ചിട്ടുണ്ട്.

കേരളത്തിൽ 156 പേർക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്