രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 35 പൈസയുമാണ് ഇന്നത്തെ വില.

ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധന വില കുറയുന്നത്. തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ഇന്ധന വിലയാണ് രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കുറയുന്നത്. ഈ ആഴ്ചയിലെ രണ്ട് ദിവസങ്ങളിൽ തുടർച്ചയായി ഇന്ധന വിലയിൽ കുറവ് ഉണ്ടായിരുന്നു