രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 414 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തവരുടെ ആകെ എണ്ണം 97,96,770 ആയി. 1,42,186 പേരാണ് ഇതുവരെ മരിച്ചത്.

37,528 പേർ കൂടി പുതിയതായി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 92,90,834 ആയി.