രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 11,713 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 11,713 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 14,488 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 95 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
1,54,918 പേർ കോവിഡ് ബാധിച്ച് മരിച്ചു. 1,08,14,304 പേർക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതിൽ 1,05,10,796 പേർ ഇതുവരെ രോഗമുക്തരായി. 54,16,849 ആളുകൾ രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.