രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41195 പേർക്ക് കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41195 പുതിയ കൊവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലത്തേതിനേക്കാള്‍ 7.4% കൂടുതലാണ് കേസുകള്‍. സജീവ കേസുകളുടെ എണ്ണം 387987 ആയി.
രോഗമുക്തി നിരക്ക് 97.45 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ പരീക്ഷിച്ച 21,24,953 സാമ്പിളുകൾ ഉള്‍പ്പെടെ ഓഗസ്റ്റ് 11 വരെ പരിശോധിച്ച സാമ്പിളുകളുടെ ആകെ എണ്ണം 48,73,70,196 ആണ്.
39069 പേരാണ് രോഗമുക്തി നേടിയത്. 3,87,987 പേര് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നു. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. തുടര്‍ച്ചയായ 17 ആം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്.
നിലവില്‍ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്. ഇത് വരെ 52 കോടി 36 ലക്ഷം വാക്സിന് വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.