രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21, 257 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21, 257 പുതിയ കൊവിഡ് കേസുകൾ റപ്പോർട്ട് ചെയ്തു. 271 പേർ മരണമടഞ്ഞു. കഴിഞ്ഞ ദിവസത്തേതിലും 5 % കുറവ് പ്രതിദിന രോഗബാധിതരിൽ ഉണ്ടായി. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2.40 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 97.96 ശതമാനമായി.