രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് 11 ശതമാനം കുറഞ്ഞ് 3.17 ശതമാനമായി. 40 ദിവസങ്ങൾക്ക് ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കണക്കുകൾ അരലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്.

24 മണിക്കൂറിനിടെ 684 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 5,08,665 ആയി.

രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 42,631,421 ആയി. നിലവിൽ 5,37,045 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ 1,17,591 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,15,85,711 ആയി. 97.55 ശതമാനമാണ് രോഗമുക്തി നിരക്ക്.