രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 18,139 പുതിയ കോവിഡ് കേസുകൾ. 20,539 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 234 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു.
ഇതുവരെ 1,04,13,417 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 2,25.449 പേർ ചികിത്സയിൽ തുടരുകയാണ്.
1,00,37,398 പേർ രോഗമുക്തി നേടിയപ്പോൾ 1,50,570 പേർ മരണത്തിന് കീഴടങ്ങി