രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും.

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്സിൻ നൽകുക. കൊവിഡ് മുൻനിര പോരാളികൾക്ക് ആദ്യഘട്ടത്തിൽ വാക്സിൻ നൽകും. മൂന്നു കോടി ആരോഗ്യപ്രവർത്തകരെയാണ് ആദ്യഘട്ടത്തിൽ ഉൾ‍പ്പെടുത്തിയിരിക്കുന്നത്.

അതിനു ശേഷം 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് വാക്‌സീന്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.