രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 26,030 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗ മുക്തി. 179 പേര്‍ മരിച്ചു.”ഇതാടെ ആകെ കേസുകള്‍ 3,36,97,581 ആയി. ആകെ രോഗ മുക്തി 32,9,58,002. 

179 പേര്‍ മരിച്ചതോടെ ആകെ മരണം 4,47,373 ആയി. നിലവില്‍ 2,92,206 പേരാണ് ചികിത്സയിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,22,525 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ആകെ വാക്‌സിനെടുത്തവരുടെ എണ്ണം 87,07,08,636