രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 98 ലക്ഷം കടന്നു.

ന്യൂഡൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 30,005 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 98 ലക്ഷം കടന്നു. 98,26,775 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.

കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,42,628 ആയി. 442 പേരുടെ മരണമാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് നിലവിൽ 3,59,819 സജീവരോഗികളുണ്ട്. 93,24,328 പേർ ഇതു വരെ രോഗമുക്തി നേടി. 33,494 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗവിമുക്തരായത്.