രാജ്യത്ത് കോവിഡ് വാക്സിനേഷൻ 100 കോടി പിന്നിട്ടു.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ 100 കോടി പിന്നിട്ടു. ചരിത്രനേട്ടം 279 ദിവസം കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി ആർ എം എൽ ആശുപത്രിയിലെത്തി.ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ.

ഇതില്‍ 74 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചവരും 34 ശതമാനം പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്.നിലവില്‍ ലഭ്യമായ ഡാറ്റ പ്രകാരം, മൊത്തം വാക്‌സിന്‍ ഡോസിന്റെ 65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നല്‍കിയിരിക്കുന്നത്. ഇത് വാക്സിന്‍ ലഭ്യതയിലെ തുല്യത സൂചിപ്പിക്കുന്നതാണ്. ആഗോളതലത്തില്‍ വാക്‌സിന്‍ അസമത്വത്തെക്കുറിച്ച് പൊതുജനാരോഗ്യ വിദഗ്ധര്‍ ആശങ്ക ഉയര്‍ത്തുന്നതിന് നേര്‍ വിപരീതമായ കണക്കാണിത്, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ വെറും 3 ശതമാനം ആളുകൾക്കാണ് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ രണ്ടാമത്തെ ഡോസ് നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.