രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 2.58 ലക്ഷം കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 2.58 ലക്ഷം കോവിഡ് കേസുകൾ. മുൻപത്തെ ദിവസത്തെക്കാൾ 5 ശതമാനം കുറവാണിത്. 385 പേരാണ് കോവിഡ് സംബന്ധമായ രോഗങ്ങളാൽ മരണപ്പെട്ടത്.

3.73 കോടിയാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം. 8,209 ആണ് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം. നിലവിൽ രാജ്യത്തെ 29 സംസ്ഥാനങ്ങളിലും ഒമിക്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.https://4f3a7494f9f4c74f28f17d82bea5b264.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

കോവിഡ് വിമുക്തി നിരക്ക് 94.27 ആയി കുറഞ്ഞു. ഡെയ്ലി പോസിറ്റിവിറ്റി നിരക്ക് 16.28% ൽ നിന്ന് 19.65% ആയി വർധിച്ചു. 14.41 ആണ് വീക്ക്ലി പോസിറ്റിവിറ്റി നിരക്ക്.